
കോഴിക്കോട് : കുന്നമംഗലം പതിമംഗലത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. നരിക്കുനി സ്വദേശിനി വഫ ഫാത്തിമയാണ് മരിച്ചത്. പരീക്ഷ എഴുതാനായി കുന്നമംഗലം ഭാഗത്തേക്ക് സ്കൂട്ടറിൽ വരുന്നതിനിടെയായിരുന്നു അപകടം.
വഫ സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വഫയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.