Banner Ads

സ്വർണ്ണവും വെള്ളിയും കോടികളും; ഗുരുവായൂർ ഭണ്ഡാരം എണ്ണൽ പൂർത്തിയായി

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2025 നവംബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ റെക്കോർഡ് വരുമാനം. ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് 5,27,33,992 (അഞ്ച് കോടി 27 ലക്ഷത്തി 33,992 രൂപ) ലഭിച്ചു. 1കിലോ 977ഗ്രാം സ്വര്‍ണ്ണവും 12 കിലോയിലധികം വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ന്റെ 11 കറൻസികളും 1000 ന്റെ 8 കറൻസികളും 500 ന്റെ 40 കറൻസികളും ലഭിച്ചു.

എസ്ബിഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. കിഴക്കേനട എസ്ബിഐ ഇ ഭണ്ഡാരം വഴി 2,34,514രൂപയും, കിഴക്കേനട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 28,768 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 49,859രൂപയും ഇന്ത്യന്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 23, 161രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 25,749 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1,23,817രൂപയും ലഭിച്ചു.