
മലപ്പുറം:മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയുടെ നിർണ്ണായക വിധി. മദ്യം നൽകി പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും ഇതിന് ഒത്താശ ചെയ്ത അമ്മയ്ക്കും ജീവപര്യന്തം കഠിനതടവും 11,75,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.പാലക്കാട് സ്വദേശിയായ യുവാവ്.അമ്മ: തിരുവനന്തപുരം സ്വദേശിനിയായ യുവതി.2019 മുതൽ 2021 വരെയുള്ള രണ്ട് വർഷക്കാലം 11 വയസ്സുകാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായി.
ഭർത്താവിനെ ഉപേക്ഷിച്ച യുവതി മകളോടൊപ്പം രണ്ടാനച്ഛന്റെ കൂടെ താമസിക്കുന്നതിനിടെയാണ് സംഭവം. പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത് ഇങ്ങനെയാണ്: “കുട്ടിയുടെ തലയിൽ ക്യാമറ വെച്ചിട്ടുണ്ട്, പീഡനവിവരം പുറത്ത് പറഞ്ഞാൽ തങ്ങൾ അറിയും.”കുട്ടിയുടെ ശാരീരികാവസ്ഥയിൽ സംശയം തോന്നിയ ബന്ധുക്കൾ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതോടെയാണ് പീഡനവിവരം പുറത്തുവന്നതും കേസ് രജിസ്റ്റർ ചെയ്തതും.മലപ്പുറം വനിതാ പോലീസാണ് കേസ് അന്വേഷിച്ചത്.ഇന്ത്യൻ ശിക്ഷാ നിയമം (IPC), പോക്സോ (POCSO), ജുവനൈൽ ജസ്റ്റിസ് (JJ) എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.വാദിഭാഗത്തിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സോമസുന്ദരൻ ഹാജരായി.