Banner Ads

പ്രേമിച്ചയാളെ വിവാഹം കഴിച്ചു, അഞ്ച് വർഷം കഴിഞ്ഞപ്പോൾ ‘ഒത്താശക്കാരനൊപ്പം’ യുവതി ഒളിച്ചോടി!

പത്തനംതിട്ട: പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യ, ഭർത്താവിന്റെ ഉറ്റ സുഹൃത്തും വിവാഹത്തിന് ഒത്താശ ചെയ്ത ആളുമായ യുവാവിനൊപ്പം ഒളിച്ചോടി. അഞ്ച് വർഷം മുൻപ് അടൂർ സ്വദേശിയെ വിവാഹം കഴിച്ച പന്തളം സ്വദേശിയായ യുവതിക്ക് എട്ട് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ഭർത്താവ് വിദേശത്തായിരിക്കെ വ്യാഴാഴ്ച രാവിലെയാണ് യുവതി കാമുകനൊപ്പം പോയത്.

യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന് പറഞ്ഞ് ഭർതൃമാതാവ് നൽകിയ പരാതിയെ തുടർന്ന് പോലീസ് ഇവരെ കാമുകനൊപ്പം കണ്ടെത്തുകയും സ്റ്റേഷനിലെത്തിച്ച് മൊഴിയെടുക്കുകയും ചെയ്തു.വിവരമറിഞ്ഞ് വെള്ളിയാഴ്ച രാവിലെ വിദേശത്തു നിന്നെത്തിയ ഭർത്താവ്, കോടതിയിലേക്ക് പോവുകയായിരുന്ന ഭാര്യയെ അടൂർ പോലീസ് സ്റ്റേഷന് സമീപം വെച്ച് തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചു.

മർദ്ദനമേറ്റ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിലെത്തിച്ച് തുന്നലിടേണ്ടി വരികയും ചെയ്തു. യുവതിയെ മർദ്ദിച്ചതിന് ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തു. കോടതി യുവതിയെ അമ്മയുടെ സംരക്ഷണത്തിൽ വിട്ടു.