
കർണൂൽ: ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 15 പേർ മരിച്ചു. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പ്രാഥമിക വിവരമനുസരിച്ച് 40 യാത്രക്കാർ ബസിലുണ്ടായിരുന്നു.
ബസ് ഒരു ഇരുചക്രവാഹനത്തിൽ ഇടിച്ചതിനെത്തുടർന്നാണ് അപകടമുണ്ടായതെന്ന് കർണൂൽ എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. “ഇരുചക്രവാഹനം ബസിനടിയിൽ കുടുങ്ങുകയും റോഡിൽ ഉരസുകയും ചെയ്തതോടെ തീ പടരുകയായിരുന്നു” – എസ്.പി വിശദീകരിച്ചു.രക്ഷപ്പെടുത്തിയത് 15 പേരെ അപകടത്തിൽപ്പെട്ടവരിൽ 15 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
മരിച്ചവരുടെ എണ്ണം സംബന്ധിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി.