
തിരൂർ : കളിച്ചുകൊണ്ടിരിക്കെ രണ്ട് വയസുകാരിയുടെ തല കസേരയുടെ റിങ്ങിൽ കുടുങ്ങി. തിരൂർ യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം.തിരൂർ ടൗണിൽ താമസിക്കുന്ന ആഷിഖിന്റെ മകൾ ഹൈറയുടെ തലയാണ് കളിക്കുന്നതിനിടെ കസേരയുടെ റിങ്ങിൽ കുരുങ്ങിയത്.
കുഞ്ഞിന്റെ തല പുറത്തെടുക്കാൻ വീട്ടുകാർ പലവിധത്തിൽ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെയാണ് അവർ തിരൂർ യൂണിറ്റ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. വീട്ടിലെത്തിയ ഫയർഫോഴ്സ് സംഘം ആക്സോ ബ്ലേഡ് ഉപയോഗിച്ച് കസേരയുടെ റിങ് ശ്രദ്ധാപൂർവം മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിക്ക് പരിക്കുകളില്ല.