
കോഴിക്കോട് : കടം വാങ്ങിയ രൂപ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. മാവൂർ സ്വദേശിയായ സൽമാൻ ഫാരിസിനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. സൽമാൻ ഫാരിസ് കടമായി നൽകിയ 2000 രൂപ തിരികെ ചോദിച്ചതിനെ തുടർന്ന് സവാദും അനസുമായി വാക്കുതർക്കമുണ്ടാവുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
സംഭവത്തിൽ ഇയാളുടെ സുഹൃത്തുക്കളായ സവാദ്, അനസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. സംഘർഷത്തിനിടെ സൽമാൻ ഫാരിസിന് തോളിലും വാരിയെല്ലിനും കുത്തേറ്റു. ഇയാൾ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളായ സവാദിനെയും അനസിനെയും കോടതിയിൽ ഹാജരാക്കി.