Banner Ads

ആരോപണവിധേയനായ ഒരാൾ കുട്ടികൾക്ക് മുന്നിൽ വരാൻ പാടില്ല; രാഹുൽ കുറ്റവാളിയെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയല്ലെന്ന് തെളിയിക്കുന്നത് വരെയും രാഹുൽ കുറ്റവാളിയാണ്. കുട്ടികൾക്ക് മുന്നിൽ ഒരു കുറ്റവാളി വരാൻ പാടില്ല.

അതുകൊണ്ട് രാഹുൽ സ്വയം ശാസ്ത്രമേളയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിവായി പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരൻ അല്ലെങ്കിൽ നിയമനടപടിയെടുക്കുകയാണ് വേണ്ടത്. വെള്ളച്ചാട്ടം പോലെ ആരോപണങ്ങൾ വരുകയാണ്.

കോൺഗ്രസ് പ്രവർത്തകർക്ക് സമൂഹത്തിൽ മാന്യമായി ഇറങ്ങണമെങ്കിൽ രാഹുൽ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. നവംബർ 7 മുതൽ 10 വരെ പാലക്കാട് വെച്ചാണ് കേരള സ്കൂൾ ശാസ്ത്രോത്സവം നടത്താൻ തീരുമാനിച്ചത്. 25നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കാനിരുന്നത്. യോഗത്തിൽ അധ്യക്ഷനായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നുവരികയാണ്.