Banner Ads

വന്ദേ ഭാരത് എക്സ്പ്രസില്‍ വിളമ്പിയ പരിപ്പ് കറിയില്‍ ചത്ത പാറ്റ

    ഷിർദ്ദിയില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്ത കുടുംബത്തിന് നൽകിയ ഭക്ഷണത്തിലാണ് ചത്ത പാറ്റയെ കിട്ടിയത്. 

മുംബൈ : വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്രക്കാർക്ക് കൊടുത്ത പരിപ്പ് കറിയില്‍ ചത്ത പാറ്റ. ഷിർദ്ദിയില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്ത കുടുംബത്തിന് നൽകിയ ഭക്ഷണത്തിലാണ് ചത്ത പാറ്റയെ കിട്ടിയത്.  ഓഗസ്റ്റ് 19 നാണ് സംഭവം നടക്കുന്നത്. ഭക്ഷണത്തിനൊപ്പം നൽകിയ പരിപ്പ് കറിയില്‍ നിന്നാണ് ചത്ത പാറ്റയെ കിട്ടിയതെന്ന് റിക്കി ജെസ്വാനി എന്നയാള്‍ എക്സില്‍ എഴുതിയ കുറിപ്പിലൂടെ പറഞ്ഞു. ദിവ്യേഷ് വാങ്കേദ്കർ എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും എക്സിലൂടെ ഷെയർ ചെയ്‌തത്‌. ചത്ത പാറ്റയെ കിട്ടിയ പരിപ്പ് കറിയുടെ ചിത്രവും ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന് ജെസ്വാനി നൽകിയ (ഐആർസിടിസി) നല്‍കിയ പരാതിയുടെ ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുടുംബം ഇന്ത്യൻ റെയില്‍വേ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടുണ്ട്.  ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.  ട്രെയിനിലെ യാത്രക്കാർക്ക് നൽകുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച്‌ ജെസ്വാനിയുടെ മകൻ ഇന്ത്യൻ റെയില്‍വേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ കാണാം. ഈ സംഭവത്തിന് പിന്നാലെ ഐഎസ്‌ആർടിസി പ്രതികരിച്ചിട്ടുണ്ട്.

”സർ, താങ്കള്‍ക്ക് അനുഭവപ്പെട്ട അസൗകര്യത്തില്‍ അഗാധമായി ഖേദിക്കുന്നു. ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്.  സേവന ദാതാവിന് പിഴ ചുമത്തിയിട്ടുണ്ട്,  കൂടാതെ സേവന ദാതാവിന്‍റെ അടുക്കള യൂണിറ്റ് പരിശോധിക്കാനായി ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്” എന്ന് ഐആര്‍സിടിസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *