Banner Ads

വിവാദങ്ങൾക്കിടെ വി. ശിവൻകുട്ടി: സ്കൂൾ സമയമാറ്റത്തിൽ തുറന്ന ചർച്ചയ്ക്ക് തയ്യാർ

തിരുവനന്തപുരം:സ്കൂൾ സമയമാറ്റം വിദ്യാഭ്യാസ മന്ത്രി ചർച്ചയ്ക്ക് സന്നദ്ധൻ,കോടതിയുടെ നിലപാടാണ് താൻ പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.സ്കൂൾ സമയമാറ്റത്തിൽ ചർച്ചയില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരപരമെന്ന് ഇ കെ വിഭാഗം പ്രതികരിച്ചിരുന്നു.

വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് തന്നെയാണോ സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മറ്റു മദ്രസാ പ്രസ്ഥാനങ്ങളുമായി സംയുക്ത സമരത്തിന് തയാറാകുമെന്നും അവർ അറിയിച്ചിരുന്നു.തുടർപ്രക്ഷോഭം ആലോചിക്കാൻ ഇന്ന് യോഗം ചേരാനിരിക്കെയാണ് ചർച്ചക്ക് മന്ത്രി സന്നദ്ധത അറിയിച്ചത്. സമയ മാറ്റത്തിൽ എതിർപ്പുള്ളവർ കോടതിയെ സമീപിക്കണമെന്ന നിലപാടിലായിരുന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രി.

അധ്യാപക സംഘടനകൾ ഉൾപ്പെടെ സമയമാറ്റം അംഗീകരിച്ചതാണെന്നും അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.കാസർകോട് ബന്തടുക്കയിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചതിൽ റിപ്പോർട്ട് തേടുമെന്ന് മന്ത്രി പറഞ്ഞു. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വകരിക്കും.