
തിരുവനന്തപുരം: വ്യാജ മോഷണ കുറ്റം,ദളിത് സ്ത്രീയെ മാനസികമായി അപമാനിച്ച സംഭവത്തിൽ അന്വേഷണ സംഘത്തിന്റെ വിശദമായ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷിന് റിപ്പോർട്ട് കൈമാറുന്നത്.
കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണിത്. ആ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പേരൂർക്കട സ്റ്റേഷനിൽ നിന്ന് എ.എസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്യാൻ കമ്മീഷണർ ശുപാർശ ചെയ്തു. ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങും
കസ്റ്റഡിയിലായിരുന്നപ്പോൾ എഎസ്ഐ പ്രസന്നൻ തന്നെ ഭീഷണിപ്പെടുത്തിയതായി ദളിത് സ്ത്രീ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പേരൂർക്കട എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു.