
ആകാശത്ത് നിന്ന് കരയിലേക്ക് ആക്രമണം നടത്താൻ കഴിവുള്ള ‘റാംപേജ് മിസൈൽ’ ഇപ്പോൾ ഇന്ത്യൻ വ്യോമസേനയുടെയും, ഇന്ത്യൻ നാവികസേനയുടെയും, ഭാഗമായി മാറിയിരിക്കുകയാണ്. ഈ മാരകായുധം ഇന്ത്യയ്ക്കും ഇസ്രയേലിനും മാത്രമേ ലഭ്യമാകൂ എന്നതാണ് പ്രത്യേകത. കടലിൽ നിന്ന് ശത്രു സ്ഥാനങ്ങളെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയുന്ന, ഈ മിസൈലിന് വരും കാലങ്ങളിൽ യുദ്ധ തന്ത്രങ്ങളിൽ കാര്യമായ മാറ്റം വരുത്താൻ കഴിയും.