Banner Ads

മുളകുപൊടി വിതറി വീട്ടമ്മയുടെ മാലമോഷ്ടിക്കാൻ ശ്രമം ; യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ കൊല്ലം. മയ്യനാട് സ്വദേശി സാലു (28), പുള്ളിക്കട വടക്കുംഭാഗം സ്വദേശിനി ലക്ഷ്മി (26) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം രാവിലെ അവനവഞ്ചേരി പോയിൻ്റ് മൂക്കിലായിരുന്നു സംഭവം നടന്നത്.

അവനവഞ്ചേരി സ്വദേശി മോളിയുടെ മാലയാണ് കവരാൻ ശ്രമിച്ചത്. മാർക്കറ്റിൽ പോയി മടങ്ങുകയായിരുന്ന മോളിയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി കണ്ണിൽ മുളകുപൊടിയെറിയുകയായിരുന്നു.മുളകുപൊടി ലക്ഷ്‌മിയുടെ മുഖത്തും വീണതോടെ പ്രതികൾ വാഹനത്തിൽ കടന്നുകളഞ്ഞു സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറ്റിങ്ങൽ പോലീസ് പ്രതികളെ പിടികൂടിയത്.സാലുവിനെതിരെ കൊട്ടിയം സ്റ്റേഷനിൽ ക്രിമിനൽ കേസുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യൂ.

Leave a Reply

Your email address will not be published. Required fields are marked *