
ഏതാണ്ട് 1.18 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പച്ചപ്പു നിറഞ്ഞ പാടങ്ങളുടെ ഷോട്ടോടെയാണ് തുടങ്ങുന്നത്. ദിനോമുക്കിലെ പ്രധാന കൃഷിയാണ് ദിനോസറുകള്‍. മനുഷ്യൻ ആദ്യമായി മെരുക്കിയെടുത്ത ജീവികള്‍ ദിനോസറുകളാണെന്നു വിഡിയോയില്‍ പറയുന്നു. ദിനോസറുകള്‍ സൗമ്യരായിരുന്നു. മുട്ടയ്ക്കും മാംസത്തിനു വേണ്ടിയാണ് ഇവയെ വളർത്തുന്നത് എന്നും വിഡിയോയില്‍ വ്യക്തമാക്കുന്നു.