Banner Ads

ഫൊറോന പള്ളിയിൽ മോഷണശ്രമത്തിനിടെ കുപ്രസിദ്ധ ;മോഷ്ടാവ് അറസ്റ്റിൽ

തൃശൂർ: വടക്കാഞ്ചേരി ഫൊറോന പള്ളിയിൽ മോഷണശ്രമത്തിനിടെ അടിമാലി 200 ഏക്കറിൽ ചക്ക്യാങ്കിൽ പത്മനാഭനെ (66)കോട്ടയത്തുള്ള പോലീസ് സംഘം അറസ്റ്റുചെയ്യു.കോട്ടയം തലയോലപള്ളിയിൽ ഫെബ്രുവരി ഏഴിന് മോഷണം നടത്തിയ പ്രതിയെ നിരീക്ഷിച്ചു വരുന്നതിനീടയിൽ വടക്കാഞ്ചേരിയിൽ എത്തിയതായി കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ് .

പോലീസ് ഉദ്യോഗസ്ഥർ പള്ളി വികാരി ഫാ. വർഗീസ് തരകനെ കണ്ട് കരുതിയിരിക്കാൻ നിർദേശിച്ചു.രാത്രി 12.10 ആയതോടെ മോഷ്ടാവ് പള്ളി വാതിലിൽ മുട്ടുകയും സെമിത്തേരിയിൽ ഒളിച്ചിരിക്കുകയും ചെയ്തു. പള്ളി വികാരിയും കമ്മിറ്റിക്കാരും നാട്ടുകാരും പോലീസും ചേർന്നു തിരയുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. ആരാധനാലയങ്ങളിൽ മോഷണം നടത്തുകയാണ് പ്രതിയുടെ രീതിയെന്നു പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *