
കൊച്ചി: എടത്തലയിൽ സ്വകാര്യ കമ്ബനിയിലാണ് നിർമാണ പ്രവർത്തനങ്ങൾക്കിടെ അപകടം നടന്നത്. ഐസ്ക്രീം നിർമാണ യൂണിറ്റിന്റെ എക്സ്റ്റൻഷൻ ജോലികൾക്കിടെ നിർമാണത്തിലിരുന്ന തട്ട് തകർന്നാണ് അപകടമുണ്ടായത്.ഞായറാഴ്ച രാത്രി എട്ടുമണിയോടുകൂടിയാണ് അപകടം നടന്നത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.ബീമിനടിയിൽ കൂടുങ്ങിയവരെ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്.സംഭവസമയത്ത് ആകെ പത്ത് പേരായിരുന്നു കെട്ടിടത്തിലുണ്ടായിരുന്നതെന്നാണ് വിവരം.പോലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് പരിശോധന നടത്തി.