
കഴിഞ്ഞ ദിവസം ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തി താരം വിവാദത്തിലായിരുന്നു.താരത്തിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയരകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിനായകൻ മാപ്പുമായി രംഗത്തെത്തിയത്. ഫെയ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം മാപ്പ് പറയുന്നത്.എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു.
നിൽക്കുന്ന ഫ്ളാറ്റിൻ്റെ ഭാഗത്തുനിന്ന് എതിർഭാഗത്തേക്ക് നോക്കി ഒരേ അസഭ്യവാക്ക് തുടർച്ചയായി വിളിച്ചുപറയുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യുന്നു. നടനെ മെൻഷൻ ചെയ്തത് ഫെയ്‌സ്ബുക്കിൽ പങ്കുവെക്കുന്ന വീഡിയോകളുടെ സ്ക്രീൻഷോട്ട് എടുത്ത് വിനായകൻ തന്നെ ഇത് സ്വന്തം പേജിലും ഷെയർ ചെയ്‌തിട്ടുണ്ട്.നഗ്നതാ പ്രദർശനത്തിനൊപ്പം വിനായകൻ ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.ദൃശ്യങ്ങൾ ലഭിച്ചതായി എറണാകുളം നോർത്ത് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.