Banner Ads

ഗുരുവായൂർ അരിയന്നൂരിൽ വിറക് പുരയ്ക്ക് തീപിടിച്ചു ; അണയ്ക്കാനുള്ള ശ്രമത്തിനിടെ വയോധികയ്ക്ക് പൊള്ളലേറ്റു

തൃശൂർ: അരിയന്നൂർ മമ്മസ്രായില്ലത്ത് ആയിഷയ്ക്കാണ് പൊള്ളലേറ്റത്. രാവിലെ എട്ടോടെയാണ് ഇവരുടെ വീടിന് പുറകിലുള്ള വിറകുപുരയ്ക്ക് തീപിടിച്ചത്. വിറകുപുരയ്ക്കടുത്ത് താത്കാലിക അടുപ്പ് നിർമിച്ച് ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സമീപത്ത് കൂട്ടിയിട്ടിരുന്ന വിറകിലേക്ക് തീ പടർന്നുപിടിക്കുകയായിരുന്നു.

ഗുരുവായൂർ അരിയന്നൂരിൽ വിറക് പുരയ്ക്ക് തീപിടിച്ചത് അണയ്ക്കാനുള്ള ശ്രമത്തിനിടെ വയോധികയ്ക്ക് പൊള്ളലേറ്റു. ഓടിട്ട വീടിന്റെ ഉത്തരത്തിലേക്കും തീ പടർന്നു. വീടിനു പുറകിലെ മരത്തിന്റെ ജനൽ കത്തി നശിച്ചു. ഓടിക്കൂടിയ നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് തീയണച്ചത്. അര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. അവശയായ ആയിഷയെ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *