
തിരുവനന്തപുരം : സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. നൈപുണ്യ പരിശീലനം നേടുന്നവർക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
18 നും 30 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അംഗീകൃത നൈപുണ്യ പരിശീലന കേന്ദ്രങ്ങളിൽ കോഴ്സ് ചെയ്യുന്നവർക്കോ അല്ലെങ്കിൽ വിവിധ മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കോ അപേക്ഷിക്കാം. പ്രതിമാസം 1000 രൂപ വീതം ഒരു വർഷത്തേക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. മുൻഗണനാ ക്രമത്തിൽ അർഹരായ ആദ്യ 5 ലക്ഷം പേർക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക.