കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖകൾ ഉദ്ധരിച്ചുള്ള രാഹുലിന്റെ ആരോപണങ്ങൾ, രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെയും കമ്മീഷന്റെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നു. ഈ വിഷയത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക വർധിച്ചുകൊണ്ടിരിക്കുകയാണ്.