പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിരിക്കുകയാണ്. ബിജെപി നേതാവ് ഇന്ത്യൻ ഭരണഘടന വായിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത സംസാരിക്കവെ, ഭരണഘടനയെ തകർക്കാൻ ഭാരതീയ ജനതാ പാർട്ടിയും ആർഎസ്എസും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണ ഘടന വായിച്ചിട്ടില്ലെന്ന് തനിക്ക് ഉറപ്പ് പറയാനാകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി.