
ഇന്ത്യയിൽ ബീഫ് നിരോധനമുണ്ട് എന്ന തെറ്റിദ്ധാരണയോടെ കേരളത്തിലെത്തിയ അമേരിക്കൻ സഞ്ചാരി അലക്സ് ആലപ്പുഴയിൽ വെച്ച് ബീഫും പൊറോട്ടയും കഴിച്ചതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കേരളത്തിലെ ഹിന്ദുക്കൾ പോലും ബീഫ് കഴിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അലക്സ് പറയുന്നു. മതപരമായ വേർതിരിവുകൾക്കപ്പുറം മലയാളികളുടെ ‘ദേശീയ വികാരം’ ആയ ബീഫ് എങ്ങനെ കേരളത്തിൻ്റെ സാംസ്കാരിക സഹിഷ്ണുതയുടെയും ഭക്ഷണ സ്വാതന്ത്ര്യത്തിൻ്റെയും അടയാളമായി മാറുന്നു എന്ന് ഈ റിപ്പോർട്ട് വിശദമാക്കുന്നു.