2018-ന് സമാനമായ മിന്നൽപ്രളയങ്ങൾ കേരളത്തിൽ എവിടെയും സംഭവിക്കാമെന്ന കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പ് നിലനിൽക്കെ, തൃശൂർ നഗരത്തിൽ മഴമാപിനികൾ ഇല്ലാത്തത് ഗുരുതര സുരക്ഷാ വീഴ്ചയാകുന്നു. കൃത്യമായ മഴക്കണക്കുകൾ ലഭ്യമല്ലാത്തതിനാൽ നാശനഷ്ടങ്ങൾ വിലയിരുത്താനാകാതെ അധികൃതർ.