അഴിമതി സ്കോറിലെ ആഗോള ശരാശരി 43 ആയി തുടരുന്നുണ്ട്. എന്നാൽ മൂന്നിൽ രണ്ടു രാജ്യങ്ങളുടെയും സ്കോർ 50 ൽ താഴെയാണെന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ. യുക്രൈൻ പോലെയുള്ള ചില രാജ്യങ്ങളിൽ അൽപ്പം പുരോഗതിയുണ്ടെങ്കിലും ലോകമെമ്പാടുമുള്ള അഴിമതിയുടെ തോത് ഭയാനകമായ വിധത്തിൽ ഉയർന്നതായി ട്രാൻസ്പേരൻസി ഇൻ്റർനാഷണൽ മു ന്നറിയിപ്പ് നൽകുന്നു.