
ഗൾഫ് രാജ്യങ്ങളുടെ അടിയന്തര അഭ്യർത്ഥനയും നയതന്ത്ര സമ്മർദ്ദവും മാനിച്ച് ഇറാനെതിരെയുള്ള വ്യോമാക്രമണം അമേരിക്ക താല്ക്കാലികമായി മാറ്റിവെച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വിവരം പങ്കുവെച്ചത്. അതേസമയം, ഹോർമൂസ് കടലിടുക്കിൽ പുതിയ അതോറിറ്റി രൂപീകരിച്ച് ഇറാനും, ഗാസ സഹായക്കപ്പൽ പിടിച്ചെടുത്ത് ഇസ്രായേലും മേഖലയിലെ യുദ്ധഭീതി വർദ്ധിപ്പിക്കുന്നുണ്ട്.