ഒക്ടോബർ 24 സമാപിച്ച ബ്രിക്സിന്റെയും പങ്കാളിത്ത രാഷ്ട്രങ്ങളുടെയും 30 പ്രധാന രാഷ്ട്ര നേതാക്കളുടെ ചർച്ചകളും യഥാർത്ഥത്തിൽ ചരിത്രമായി മാറുകയാണ്. റഷ്യയിലായിരുന്നു ഈ ചരിത്രം കുറിക്കപ്പെട്ടത്. ഇവ ലോകരാഷ്ടങ്ങളുടെ നിലവിലെ സ്ഥിതിയിൽ കാര്യമായ സ്വാധിനം ചെലുത്തുമെന്നുള്ളത് ഉറപ്പാണ്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച ബ്രിക്‌സ് കുട്ടയിമയിലേക്കു ഇപ്പോൾ ഈജിപ്ത്, ഇറാൻ, എത്യോപ്യ, യൂഎഇ എന്നി രാജ്യങ്ങളും എത്തിച്ചേർന്നിരിക്കുകയാണ്. അതോടെ ലോക രാജ്യങ്ങളിൽ 45% ബ്രിക്‌സിൽ ഉൾപെടും..