Banner Ads

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്ക് പ്ലാന്റേഷൻ; അന്താരാഷ്ട്ര പ്രതിനിധി സംഘം നിലമ്പൂരിലേക്ക്

കൊച്ചി : അഞ്ചാമത് ലോക തേക്ക് കോൺഫറൻസിനായി കേരളത്തിലെത്തിയ 40 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം നിലമ്പൂർ സന്ദർശിക്കും. മൂന്ന് ദിവസത്തെ കോൺഫറൻസിന് ശേഷം നടക്കുന്ന ഫീൽഡ് വിസിറ്റിന്റെ ഭാഗമായാണ് സംഘം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്ക് പ്ലാന്റേഷനായ കനോലിസ് പ്ലോട്ട് സന്ദർശിക്കാനായി 20-ന് നിലമ്പൂരിലെത്തുന്നത്.

ഇന്റർനാഷണൽ ട്രോപ്പിക്കൽ ടിംബർ ഓർഗനൈസേഷൻ (ഐ.ടി.ടി.ഒ.), TEAKNET തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ സംഘത്തിലുണ്ട്. കനോലിസ് പ്ലോട്ടിന് പുറമേ നിലമ്പൂർ തേക്ക് മ്യൂസിയം, ബയോറിസോഴ്‌സ് നേച്ചർ പാർക്ക്, സംസ്ഥാന വനംവകുപ്പിന് കീഴിലുള്ള നെടുങ്കയം ടിംബർ ഡിപ്പോ എന്നിവയും സംഘം സന്ദർശിക്കും.