പരീക്ഷ ക്രമീകരണത്തിൽ പഴയ കാലവുമായി ബന്ധപെട്ടു നോക്കുമ്പോൾ ഒരുപാട് മാറ്റങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ വന്നിട്ടുണ്ട്. ഒരു ബുധനാഴ്ച തുടങ്ങി അടുത്ത ബുധനാഴ്ചവരെ നടക്കുന്ന പരീക്ഷ സമ്പ്രദായമായിരുന്നു പഴയകാലത്തേത്. ആറുദിവസവും രണ്ടുനേരം പരീക്ഷയുമായി ശ്വാസംപിടിച്ചുള്ള നെട്ടോട്ടമായിരുന്നു പഴയകാല പരീക്ഷകളൊക്കെ. കണക്ക് ഒന്നാം പേപ്പർ രാവിലെയും രണ്ടാം പേപ്പർ ഉച്ചകഴിഞ്ഞും എഴുതേണ്ടി വന്നിട്ടുള്ള ഒരു പരീക്ഷണകാലമായിരുന്നു അത്. ഇപ്പോഴിതാ ഈ വർഷത്തെ പരീക്ഷാദിവസങ്ങൾ തുടങ്ങാൻ പോകുകയാണ്.