യഥാർത്ഥത്തിൽ ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത് അമേരിക്കയുടെയും ഇസ്രയേലിന്റെയും ഉറക്കം നഷ്ടപ്പെടുത്തുന്ന വാര്‍ത്തകളാണ്. ലോകത്ത് ഇന്ന് ഒരു രാജ്യത്തിന്റെയും കൈവശമില്ലാത്ത ഒരു സൂപ്പര്‍ ആയുധം ഇറാന്റെ ആയുധ പുരയില്‍ എത്തിക്കഴിഞ്ഞതായിട്ടാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ സയന്‍സ് ഫിക്ഷന്‍ സിനിമകളുടെ മാത്രം മേഖലയായിരുന്ന അപകടകരമായ ഒരു ആയുധ സംവിധാനത്തില്‍, ഇറാന്റെ അത്ഭുതകരമായ പുരോഗതിയെക്കുറിച്ചുള്ള പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍ണലിന്റെ അവകാശവാദമാണ് പുറത്തുവന്ന ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം.