കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായി 1.78 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു. 89,086 കോടി രൂപ മുൻകൂർ നൽകുന്നത് ഉൾപ്പെടെയാണ് ഈ തുക. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് തുക അനുവദിച്ചത്. ഏറ്റവുമധികം വിഹിതം കിട്ടിയത് ഉത്തർ പ്രദേശിനാണ്. 31962 കോടി രൂപയാണ് യുപിക്ക് നികുതി വിഹിതമായി കിട്ടുക. കേരളത്തിന് അനുവദിച്ചത് 3430 കോടി രൂപയാണ്.