ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ കാര്യങ്ങള്‍ പ്രവചിച്ചയാളാണ് ബള്‍ഗേറിയൻ ജ്യോതിഷി ബാബ വാംഗ. രണ്ടാം ലോകമഹായുദ്ധം, ചെർണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെയും, സാർ ബോറിസ് മൂന്നാമന്റെയും മരണ തീയതി, റഷ്യൻ അന്തർവാഹിനി കർസ്‌ക് മുങ്ങിയത്, കിഴക്കൻ ബള്‍ഗേറിയയിലുണ്ടായി ഭൂകമ്ബം, യുഎസിലെ സെപ്തംബർ 11 ആക്രമണം, 2004ലെ സുനാമി എന്നീ സംഭവങ്ങളൊക്കെ ബാബ വാംഗ പ്രവചിച്ചതായി പറയപ്പെടുന്നു.26 പേരുടെ ജീവനെടുത്ത പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ വീണ്ടും ബാബ വാംഗയുടെ പ്രവചനങ്ങള്‍ ചർച്ചയാകുകയാണ്. ഭീകരതയേയും, ആഗോള യുദ്ധത്തെയും കുറിച്ചുള്ള വാംഗയുടെ പ്രവചനങ്ങളാണ് ഈ അവസരത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.