Banner Ads

പോഷക നദികളില്‍ അഞ്ച് ജലവൈദ്യുത പദ്ധതികള്‍; ഇന്ത്യയിലേക്ക് വെള്ളം വഴിതിരിച്ചുവിടും

പഹല്‍ഗാം തീവ്രവാദി ആക്രമണത്തിനു പിന്നാലെ പാകിസ്താനു വെള്ളം നല്‍കുന്നതു പരിമിതപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടികളുമായി രംഗത്ത്.പാകിസ്താനിലെ കൃഷിയിടങ്ങളെ പോഷിപ്പിക്കുന്ന ജലത്തിന്റെ അളവു കുറയ്ക്കാനും ഇന്ത്യയിലേക്കുതന്നെ വഴിതിരിച്ചു വിടാനുമുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് ഇന്ത്യയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ട്. ഇതിനായി പ്രധാനപ്പെട്ട പദ്ധതികള്‍ നടപ്പാക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.