ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആയ ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്ത് ഉണ്ടായത് യഥാർത്ഥത്തിൽ സ്ഫോടനമല്ലെന്നും പടക്കം പൊട്ടിച്ചതാണെന്നും പോലീസ് വെളിപ്പെടുത്തിയിരിക്കുകയാണ്. വിഷുവിനും ഈസ്റ്ററിനും പൊട്ടിച്ചതിന്റെ ബാക്കി പടക്കങ്ങൾ സമീപവാസികളായ കൂട്ടുകാർ ചേർന്ന് പൊട്ടിച്ചതാണെന്നും സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്നും തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ആയിട്ടുള്ള ആർ. ഇളങ്കോ നിലവിൽ വ്യക്തമാക്കി. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനു യുവാക്കളുടെ പേരിൽ പെറ്റികേസെടുത്ത് വിട്ടയക്കുകയും ചെയ്തു.