അമേരിക്കയുടെ തീരുമാനത്തില്‍ പ്രതികരിച്ച് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറില്‍ റമഫോസ. രാജ്യത്ത് നടപ്പിലാക്കിയ പുതിയ ഭൂമി കൈയേറ്റ നിയമത്തെ സംബന്ധിച്ച അമേരിക്കയുടെ പ്രചരണങ്ങളില്‍ തനിക്കേറെ ആശങ്കയുണ്ടെന്ന് പറഞ്ഞ റമഫോസ വര്‍ണവിവേചനത്തിന്റെ മുന്‍കാല അനീതികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നടപ്പിലാക്കിയതെന്നും ചൂണ്ടിക്കാട്ടി.