Banner Ads

ചാമ്പ്യൻസ് ലീഗ്: ബയേണിനോട് പ്രതികാരം വീട്ടി ബാഴ്സ

ബാഴ്‌സലോണ ഒരു ഹൃദയഭാരം ഇറക്കിവച്ചിരിക്കുകയാണ്. ഏറെ നാളായി തുടരുന്ന അപമാനവും നീറ്റലും ഒറ്റജയത്താൽ മായ്‌ച്ചുകളഞ്ഞു. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്കിനെതിരായ 4–-1 ജയം ബാഴ്‌സയ്‌ക്ക്‌ നൽകുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒന്നാണ്. . ബയേണിനെതിരായ ജയം നാളെ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ നേരിടുന്ന ബാഴ്‌സയ്‌ക്ക്‌ ആത്മവിശ്വാസം നൽകും. റയലും ചാമ്പ്യൻസ്‌ ലീഗിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ തകർത്താണ്‌ എത്തുന്നത്‌. ഇതിനാൽ സീസണിലെ ആദ്യ ക്ലാസികോ പൊടിപാറും.

Leave a Reply

Your email address will not be published. Required fields are marked *