അമേരിക്കന്‍ പ്രസിഡന്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം, അമേരിക്കയെ മുഴുവനായി മാറ്റുന്ന തരത്തിലാണ് ട്രംപിന്റെ പ്രവര്‍ത്തങ്ങളെല്ലാം തന്നെ എന്ന് പറയാം. അത് വരെ നിലനിന്നിരുന്ന കാര്യങ്ങൾ എല്ലാം മൊത്തത്തിൽ മാറ്റിയെഴുതാനുള്ള തിരക്കിലാണ് ട്രംപ് ഇപ്പോൾ ഉള്ളത്. യൂറോപ്പിനോട് മുഖം തിരിച്ചു റഷ്യയെ കൂട്ട് പിടിക്കാനും ഇന്ത്യയുമായുള്ള ബന്ധം ഒരു സുരക്ഷിത അകലത്തില്‍ നിലനിര്‍ത്താനും ചൈനയ്ക്കും കാനഡയ്ക്കും മേല്‍ ചുങ്കം ചുമത്തി സമ്മര്‍ദ്ദ വലയം തീര്‍ക്കാനും ട്രംപ് നടപടികൾ കൈകൊണ്ടിരുന്നു.