
സമ്പൂർണ മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ നാളെ ബന്ദിമോചനം തുടങ്ങു മെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സർക്കാരിലെ തീവ്ര വലതുപക്ഷക്കാർ വെടിനിർത്തലിന് എതിരായി വോട്ട് ചെയ്തു.ആഭ്യന്തരമന്ത്രി ബെൻ ഗവീർ, ധനമന്ത്രി ബസാലേൽ സ്മോട്രിച്ച് എന്നിവരാണു വെടിനിർത്തലിനെ എതിർത്ത് സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയിൽ വോട്ട് ചെയ്തത്. ഇവരുടെ പാർട്ടികൾ പിന്തുണ പിൻവലിച്ചാൽ നെതന്യാഹു സർക്കാർ പ്രതിസന്ധിയിലാകും.