ഷാരൂഖ് ഖാൻ, രണ്‍വീർ സിംഗ് തുടങ്ങിയ ബോളിവുഡ് താരങ്ങളെക്കാള്‍ വിരാട് കോഹ്ലി മുന്നിലെത്തിയതിൻ്റെ പ്രധാന കാരണം വിരാട് കോലിയുടെ ബ്രാൻഡ് മൂല്യമാണ്. ക്രാളിൻ്റെ സെലിബ്രിറ്റി ബ്രാൻഡ് മൂല്യനിർണ്ണയ റിപ്പോർട്ട് 2023 അനുസരിച്ച്, വിരാടിൻ്റെ ബ്രാൻഡ് മൂല്യം 29% വർധിച്ച് 227.9 മില്യണ്‍ ഡോളറായി (ഏകദേശം 1,900 കോടി രൂപ). ഒരു ബ്രാൻഡ് എൻഡോഴ്‌സ്‌മെൻ്റിന് 7.5 കോടി മുതല്‍ 10 കോടി രൂപ വരെയാണ് താരം വാങ്ങുന്നത്.