ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ നിര്‍ദ്ദേശം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞെന്ന വാര്‍ത്തയാണ്, പ്രമുഖ അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഈ ആക്രമണത്തിന് പകരം, ഇറാനുമായി ഒരു പുതിയ കരാര്‍ പിന്തുടരാനാണ് ട്രംപ് തീരുമാനിച്ചതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം, അടുത്ത മാസം തുടക്കത്തില്‍ തന്നെ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള പദ്ധതികളായിരുന്നു ഇസ്രയേല്‍ തയ്യാറാക്കിയിരുന്നത്.