സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും കാനഡയും തമ്മിൽ ഉടലെടുത്തിരിക്കുന്ന നയതന്ത്ര യുദ്ധം സർവസീമകളും ലംഘിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണിപ്പൾ. ഇന്ത്യാ വിരുദ്ധരായ ഖലിസ്ഥാൻ അനുകൂല ഉഗ്രവാദ സംഘടനകൾക്ക് കാനഡ പിന്തുണ നൽകുന്നതായി ആരോപിച്ചാണ് കൊമ്പുകോർക്കലുകൾ നടക്കുന്നത്.