അമ്ബതിലേറെ വർഷമായി മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന ആളാണ് മല്ലികാസുകുമാരൻ. മലയാളികള്‍ക്ക് മല്ലികയോട് എന്നും ഒരു പ്രത്യേക ഇഷ്ടതന്നെയുണ്ട്. ഭർത്താവ് സുകുമാരന്റെയും മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും നിഴലിൽ നിക്കാതെ മല്ലിക തന്റേതായൊരു സ്ഥാനം സ്വപ്രയത്നത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. സപ്തതി നിറവില്‍ നില്‍ക്കുമ്ബോഴും പതിവിലും ഊർജസ്വലയാണ് മല്ലിക. ജി അരവിന്ദന്‍ സംവിധാനം നിർവഹിച്ച് 1974ല്‍ പുറത്തിറങ്ങിയ ഉത്തരായനം എന്ന സിനിമയിലൂടെയായിരുന്നു മല്ലിക ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്..