പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനുണ്ടാക്കിയ ധാരണ ഇന്ത്യയെ അമേരിക്കൻ അവശിഷ്ടങ്ങളുടെ വിപണന കേന്ദ്രമാക്കി മാറ്റുമെന്ന് ആക്ഷേപം. ഇരുരാജ്യങ്ങളും ആണവ, പ്രതിരോധ, വ്യാപാര, ബഹിരാകാശ മേഖലകളിലടക്കം ഉഭയകക്ഷി സഹകരണം ശക്തമാക്കുമെന്നാണ് മോഡിയുടെ സന്ദർശന വേളയിൽ ധാരണയായത്.