Tag: sreesanth

youtube thumbnail
1 year ago
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെ പുറത്താക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ ധോണി ആരാധകര്‍. ധോണിയുടെ ജന്മദിനത്തിന് രണ്ട് ദിവസങ്ങള്‍ക്കു ശേഷമായിരുന്നു ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ചത്. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ധോണിയെ ബോള്‍ഡാക്കിയ വിഡിയോയാണ് ശ്രീശാന്ത് ഷെയര്‍ ചെയ്തത്.സൂപ്പര്‍ താരത്തിന്റെ പിറന്നാളിന്റെ സമയത്ത് ‘നെഗറ്റീവ്’ വിഡിയോ പങ്കുവച്ചത് ധോണി ഫാന്‍സിന് ഒട്ടും രസിച്ചില്ല. ഇതോടെ ശ്രീശാന്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ശ്രീശാന്ത് ദേശീയ ടീമിലെ ഭൂരിഭാഗം മത്സരങ്ങളും കളിച്ചത് എം.എസ്. ധോണിയുടെ കീഴിലായിരുന്നു. 2007ല്‍ ട്വന്റി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും ഇന്ത്യ ജയിക്കുമ്പോള്‍ ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. ജൂലൈ ഒന്‍പതിനാണ് ധോണിക്കുള്ള ‘പിറന്നാള്‍ ആശംസ’ ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ശ്രീശാന്തിന്റെ ഇന്‍സ്വിങ്ങര്‍ യോര്‍ക്കര്‍ നേരിടാനാകാതെ ധോണി കുഴങ്ങുന്നതും, താരം പുറത്തായപ്പോള്‍ ശ്രീശാന്ത് ആഘോഷിക്കുന്നതുമാണ് വിഡിയോയിലുള്ളത്. കഴിഞ്ഞ വര്‍ഷവും ധോണിയുടെ പിറന്നാളിന്റെ സമയത്ത് ശ്രീശാന്ത് ഇതേ വിഡിയോ പങ്കുവച്ചിരുന്നു. അന്നും താരത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സിംബാബ്‌വെ ആഭ്യന്തര ലീഗായ സിം ആഫ്രോ ടി10ല്‍ കളിക്കാനൊരുങ്ങുകയാണ് ശ്രീശാന്ത് ഇപ്പോള്‍