ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവന്‍ഷി നടത്തുന്നത്. പ്രായം വെറും 14 ആണ്. പക്ഷെ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തോടെ എല്ലാവരുടേയും ഹൃദയത്തില്‍ ഇടം നേടാന്‍ വൈഭവിന് കഴിഞ്ഞു. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയ താരം ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 35 പന്തില്‍ സെഞ്ച്വറി നേടി ലോക ക്രിക്കറ്റിനെ തന്നെ യഥാർത്ഥത്തിൽ അത്ഭുതപ്പെടുത്തുകയാണ്.