
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് വിസ്മയം. 44 പന്തിൽ 81 റൺസുമായി തകർത്താടിയ കോഹ്ലി ഐപിഎൽ ചരിത്രത്തിൽ 800 ഫോറുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കി. മത്സരത്തിലെ വിജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഓറഞ്ച് ക്യാപ്പും ഇപ്പോൾ റൺ മെഷീൻ കോഹ്ലിയുടെ കൈകളിൽ ഭദ്രം.