
ഇന്ത്യൻ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മൻ ഗില്ലിൻ്റെ ടി20 ഫോമിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20 മത്സരത്തിന് മുന്നോടിയായി ഗോൾഡ് കോസ്റ്റിൽ നടന്ന പരിശീലന സെഷനിൽ ഗില്ലിനെ മാത്രം വിളിച്ച് ഗംഭീർ ദീർഘനേരം സംസാരിക്കുന്നതിൻ്റെ വീഡിയോ പുറത്തുവന്നു.