Banner Ads

ഗാബയിലെ തീപാറും പോരാട്ടം! പരമ്പര സ്വന്തമാക്കാൻ ഇന്ത്യ

ഓസ്‌ട്രേലിയൻ പര്യടനത്തിലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ആവേശകരമായ ക്ലൈമാക്സിലേക്ക്! 2-1ന് ലീഡ് നേടി പരമ്പര വിജയത്തിനരികെ നിൽക്കുന്ന സൂര്യകുമാർ യാദവിനും സംഘത്തിനും നിർണായകമാണ് ബ്രിസ്‌ബണിലെ ഗാബ സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന പോരാട്ടം. 0-1ന് പിന്നിൽ നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ടീം ഇന്ത്യ പരമ്പര ഉറപ്പിക്കാൻ പൂർണ്ണ ആത്മവിശ്വാസത്തിലാണ്.