ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് കരുത്തരായ ബെംഗളൂരു എഫ്‌സിയോട് ഏറ്റുമുട്ടും. ബെംഗളൂരുവിന്റെ തട്ടകമായ കണ്ഠീരവ സ്‌റ്റേഡിയത്തിൽ രാത്രി ഏഴരമുതലാണ് പോരാട്ടം.സീസണിൽ ഇതുവരെ കളിച്ച പത്ത് മത്സരങ്ങളിൽ ആറും ജയിച്ച് 20 പോയിന്റു്റുമായി രണ്ടാമത് നിൽക്കുന്ന ടീം ആണ് ബെംഗളൂരു. ഇത്രയും തന്നെ മത്സരങ്ങൾ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് ആകട്ടെ ഇതുവരെ ആകെ ജയിച്ചത് മൂന്ന് കളികൾ മാത്രം.