
പാലക്കാട്: പട്ടാമ്പിയിൽ ഭിന്നശേഷിക്കാരനോട് ക്രൂരത. ഭിന്നശേഷിക്കാരൻ ആയ എറയൂർ സ്വദേശി കറുപ്പൻ എന്ന ഉണ്ണിയുടെ തട്ടുകട രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ തകർത്തു. ഇതോടെ ഇയാളുടെ ഉപജീവനമാർഗ്ഗം പ്രതിസന്ധിയിലായി.പട്ടാമ്പി എറയൂർ സ്വദേശി കറുപ്പൻ എന്ന ഉണ്ണിയുടെ കൊപ്പം മുളയങ്കാവ് റോഡിൽ പ്രവർത്തിച്ചിരുന്ന പ്രതീക്ഷ തട്ടുകടയാണ് തകർത്തത്.
രാത്രിയുടെ മറവിലാണ് സാമൂഹ്യവിരുദ്ധർ അക്രമം നടത്തിയത്. തട്ടുകടയ്ക്ക് പുറത്ത് ഇട്ടിരുന്ന ഫൈബർ ടേബിളുകളും മറ്റുമാണ് തല്ലി തകർത്തത്ത്. കഴിഞ്ഞ 10 വർഷമായി തട്ടുകട കറപ്പൻ ഇവിടെ തട്ടുകട നടത്തുന്നുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഓണത്തിന് ശേഷം തട്ടുകട പ്രവർത്തിച്ചില്ല. അടുത്തദിവസം കട തുറക്കാനിരിക്കെയാണ് സാമൂഹ്യവിരുദ്ധരുടെ അതിക്രമം ഉണ്ടായത്. സംഭവത്തിൽ കൊപ്പം പോലീസ് അടക്കം ഉള്ളവർക്ക് പരാതി കൊടുകാൻ ഒരുങ്ങുകയാണ് ഉടമ.