
പരമ്പരയിലെ ഉജ്ജ്വല പ്രകടനത്തിന് ഇന്ത്യൻ യുവതാരം അഭിഷേക് ശർമ്മ ‘പ്ലെയർ ഓഫ് ദി സീരീസ്’ ആയി തിരഞ്ഞെടുക്കപ്പെട്ടു. 161.38 സ്ട്രൈക്ക് റേറ്റിൽ 163 റൺസ് നേടിയ അഭിഷേക്, ഓസ്‌ട്രേലിയൻ പിച്ചുകളിലെ വെല്ലുവിളികൾ ആസ്വദിച്ചെന്ന് പറഞ്ഞു. ക്യാപ്റ്റൻ്റെയും പരിശീലകൻ്റെയും പിന്തുണയ്ക്ക് നന്ദി പറഞ്ഞ യുവതാരം, ടി20 ലോകകപ്പിൽ കളിക്കുക എന്നതാണ് തൻ്റെ അടുത്ത സ്വപ്നമെന്നും വ്യക്തമാക്കി.